സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം നടന്നു

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കെ.സി.എ ഹാളിൽ വെച്ച് നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും, സൺഡേസ്കൂൾ പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം നിർവഹിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റും കത്തീഡ്രൽ വികാരിയുമായ ഫാ. പോൾ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപ്രസ്ഥാനം സെക്രട്ടറിയും വജ്ര ജൂബിലി പബ്ലിസിറ്റി കൺവീനറുമായ അജി ചാക്കോ പാറയിൽ സ്വാഗതം പറഞ്ഞു.
യുവജനപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റും വജ്ര ജൂബിലി ജനറൽ കൺവീനറുമായ ക്രിസ്റ്റി പി. വർഗ്ഗീസ് ജൂബിലി ആഘോഷങ്ങളെ കുറിച്ച് സംസാരിച്ചു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റും കത്തീഡ്രൽ സഹ വികാരിയുമായ ഫാ. സുനിൽ കുര്യൻ ബേബി, കത്തീഡ്രൽ സെക്രട്ടറി ബെന്നി വർക്കി, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും കത്തീഡ്രൽ അംഗവുമായ അഡ്വ. ബിനു മണ്ണിൽ, യുവജന പ്രസ്ഥാനം ട്രഷറർ ഷിജു സി. ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. മാർഗ്ഗംകളി, വജ്ര ജൂബിലി തീം- സോങ്, കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ, മ്യൂസിക്കൽ ഫ്യൂഷൻ, സ്റ്റാൻഡ്-അപ്പ് കോമഡി, മ്യൂസിക്കൽ മാഷപ്പ്, പാട്ടുകൾ എന്നിവയും സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചു. വജ്ര ജൂബിലി പ്രോഗ്രാം കൺവീനർ ജിനു ചെറിയാൻ നന്ദി അറിയിച്ചു.
ോ