സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുമ്‌നി യൂണിയന് പുതിയ ഭാരവാഹികൾ


പ്രദീപ് പുറവങ്കര

മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുമ്‌നി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. 2016-ൽ പ്രവർത്തനമാരംഭിച്ച് പത്താം വർഷത്തിലേക്ക് കടക്കുന്ന അലുമ്‌നിയുടെ പരിപാടികൾക്ക് 16 അംഗ യൂണിയൻ നേതൃത്വം നൽകും. കോളേജ് യൂണിയന്റെ മാതൃകയിലുള്ള ഘടനയിലാണ് ബഹ്‌റൈനിലെ അലുമ്‌നി പ്രവർത്തിക്കുന്നത്.

പ്രജി വി. (ചെയർമാൻ), രജിത ടി.കെ. (ജനറൽ സെക്രട്ടറി), അരവിന്ദൻ എം. (സോഷ്യൽ സർവീസ് കൗൺസിലർ), ജിതേഷ് എം.ആർ. (മെമ്പർഷിപ്പ് സർവീസ് കൗൺസിലർ), ഐശ്വര്യ ജഗദീഷ് (വൈസ് ചെയർമാൻ), സരിത സജീഷ് (ജോയിന്റ് സെക്രട്ടറി), ജിജു പൂളക്കൽ (ഫൈൻ ആർട്സ് സെക്രട്ടറി), സുനിൽ ലോറൻസ് (ജനറൽ ക്യാപ്റ്റൻ), സിജേഷ് പി.കെ. (മാഗസിൻ എഡിറ്റർ/റിപ്പോർട്ടർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ആശ സുനിൽ, പ്രിയേഷ് ഗംഗാധരൻ, ഹിഷാം കെ., ഷാജു കെ. നായർ, ബിജു സി., സിദ്ധാർഥ് കെ., പുണ്യ പി. എന്നിവരെ യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

ജനറൽ ബോഡി യോഗത്തിന് ശേഷം ചേർന്ന പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ഈ വർഷത്തെ കർമ്മപദ്ധതികൾക്ക് രൂപം നൽകി. കോളേജ് ക്യാമ്പസ് അന്തരീക്ഷം ഓർമ്മിപ്പിക്കുന്ന രീതിയിൽ യൂണിയൻ പ്രവർത്തനോദ്ഘാടനം, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആർട്സ് ഡേ, ഓണാഘോഷം, സ്പോർട്സ് ഡേ, അലുമ്‌നി യൂണിയൻ ഡേ, ഫൺ ഡേ, വിനോദയാത്ര എന്നിവ സംഘടിപ്പിക്കും. കൂടാതെ, സാമൂഹിക പ്രതിബദ്ധത മുൻനിർത്തി പൊതുസമൂഹത്തിനായി കുറഞ്ഞത് രണ്ട് പരിപാടികളെങ്കിലും ഈ വർഷം നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഒരു വെർച്വൽ ക്യാമ്പസ് സൃഷ്ടിച്ച് സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുകയാണ് അലുമ്‌നിയുടെ പ്രധാന ലക്ഷ്യം.

കൂടുതൽ വിവരങ്ങൾക്കും അലുമ്‌നിയിൽ അംഗമാകുന്നതിനും +973 3435 3639, +973 6691 1311, +973 3928 8974, +973 3652 4953 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dcdsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed