സ്‌തനാർബുദ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു


സ്‌തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെയും  പ്രാധാന്യം വിശദീകരിച്ച സ്‌തനാർബുദ ബോധവൽക്കരണ കാമ്പയിൻ ഇന്ത്യൻ സ്‌കൂളിൽ ആരംഭിച്ചു. ഒക്ടോബറിൽ ആചരിക്കുന്ന അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ  ബയോടെക്‌നോളജി അധ്യാപിക  ഡെയ്‌സി പീറ്റർ 'സ്തനാർബുദം - നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.  സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും അതിജീവന നിരക്ക് വർദ്ധിപ്പിക്കുമെന്ന് ഡെയ്‌സി പീറ്റർ പറഞ്ഞു. നാലും അഞ്ചും  ഗ്രേഡുകളിലെ അധ്യാപികമാർ പരിപാടിയിൽ പങ്കെടുത്തു.  

article-image

1

You might also like

Most Viewed