ആദ്യത്തെ മങ്കിപോക്സ് കേസ് രേഖപ്പടുത്തി ബഹ്റൈൻ

ബഹ്റിനിലേയ്ക്ക് എത്തിയ 29 വയസുള്ള വിദേശി പൗരനിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം ബഹ്റൈൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കി. രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും, രോഗിക്ക് വേണ്ട ചികിത്സകൾ നൽകി വരികയാണെന്നും ആരോഗ്യമന്ത്രാലയ അധികൃതർ വ്യക്തമാക്കി. മങ്കിപോക്സിനെ പ്രതിരോധിക്കാനുള്ള വാക്സിൻ ഇതിനകം ബഹ്റൈൻ നൽകിതുടങ്ങിയിട്ടുണ്ട്.
a