ബഹ്റൈൻ മലയാളിയായ പാലക്കാട് സ്വദേശിയെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി


ബഹ്റൈൻ പ്രവാസിയും പാലക്കാട് പത്തിരിപ്പാല മണ്ണൂർ സ്വദേശിയുമായ അനൂപ് കുമാർ മേനോനെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തി. 37 വയസാണ് പ്രായം. നാസർ അൽ ഹാജ്റി വർക്ക്ഷോപ്പ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം നടുവേദനയെ തുടർന്ന് കുറച്ച് ദിവസമായി അവധിയിലായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഇദ്ദേഹത്തിന്റെ ജന്മദിനം. ഞായറാഴ്ച്ച വീട്ടിലേയ്ക്ക് വിളിച്ച് സംസാരിച്ചതിന് ശേഷം പിന്നീട് ഇയാളെ ഫോണിൽ ലഭിക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അസ്കറിലെ താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യ ഊർമിള, മക്കൾ ഹൃദ്യ, ഹൃദീഷ്. 

article-image

aa

You might also like

Most Viewed