ഐസിആർഎഫ് തേർസ്റ്റ് ക്വഞ്ചേർസ് സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളുടെ ഇടയിൽ നടന്നു വരുന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസ് 2022ന്റെ ഭാഗമായി ആറാമത് പരിപാടി സിത്രയിലെ വർക്ക് സൈറ്റിൽ വെച്ച് നടന്നു.   ബഹ്റൈൻ ചാപ്റ്റർ ഓഫ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ, മാനവ് ധർമ്മ തുടങ്ങിയ കൂട്ടായ്മകളുമായി സഹകരിച്ച് നടന്ന പരിപാടിയിൽ അഞ്ഞൂറോളം തൊഴിലാളികളാണ് പങ്കെടുത്തത്. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, അഡ്വൈസർ അരുൾദാസ് തോമസ്,  ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അംഗങ്ങളായ  സിറാജ്, മുരളീകൃഷ്ണൻ, സുബൈർ കണ്ണൂർ, ജവാദ് പാഷ, രാജീവൻ, ഹരി, നൗഷാദ്, ബിസഐസഎഐ ചെയർപേഴ്സൺ ശർമിള്ള ഷറദ്, അങ്കുഷ് മൽഹോത്ര, രവി ഡഡ്ഹിക്ക്, ബിജു ആന്റോ തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed