പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കും


ബഹ്റൈനിലെ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കൂട്ടായ്മയുടെ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. വേനൽകാലഅവധിക്ക് ശേഷം അനധികൃത പലിശക്കാരുടെ ചൂഷണങ്ങൾക്കെതിരെ വ്യാപകമായ ബോധവത്കരണം നടത്താനും നിയമ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദിജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗനാന്ദ്, ഷിബു പത്തനംതിട്ട, നാസർ മഞ്ചേരി, വിനു ക്രിസ്റ്റി, ബദറുദ്ദീൻ പൂവാർ, അഷ്കർ പൂഴിത്തല എന്നിവർ സംസാരിച്ചു.

You might also like

Most Viewed