തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് നൽകി മാതൃക സൃഷ്ടിച്ച് ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി
 
                                                            തന്റെ തലമുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് നൽകി മാതൃക സൃഷ്ടിച്ച് ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എൽദ എബിയാണ് വർഷങ്ങളായി നീട്ടി വളർത്തിയ തന്റെ 45 സെന്റിമീറ്റർ തലമുടി കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളാലോ സ്വന്തം മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് ഹെയർ വിഗ്ഗുകൾ നിർമ്മിക്കാനായി ദാനം ചെയ്തത്. അൽ മൊയ്ദ് കമ്പനിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോൻ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എൽദ എബി. സഹോദരൻ എഡ്വിൻ എബി ജോൺ ഇന്ത്യൻ സ്‌കൂൾ 11-ാം ക്ലാസ്സിലെ വിദ്യാർത്ഥിയാണ്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിനിയെ അഭിനന്ദിച്ചു.
 
												
										