"ഈദ് ഇശൽ" ശ്രദ്ധേയമായി

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ബലിപെരുന്നാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച "ഈദ് ഇശൽ" ശ്രദ്ധേയമായി. പ്രസിഡന്റ് സഈദ് റമദാൻ പരിപാടി ഉത്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, സിസ്റ്റേഴ്സ് ഫോറം പ്രസിഡന്റ് റമീന, ടീൻ ഇന്ത്യ ബോയ്‌സ് പ്രസിഡന്റ് അമ്മാർ സുബൈർ, ടീൻ ഇന്ത്യ ഗേൾസ് പ്രസിഡന്റ് ഷദാ ഷാജി, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ധീൻ പൂവാർ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ജനറൽ കൺവീനർ ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി യൂനുസ്‌രാജ് നന്ദിയും പറഞ്ഞു.