മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം സംഘടപ്പിച്ച് സമസ്ത ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ I സമസ്ത മുഅല്ലിം ഡേ ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ മുഅല്ലിം ഡേ പ്രാർത്ഥനാ സംഗമം നടത്തി. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ ദുആക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ഇർശാദുൽ മുസ്‌ലിമീൻ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മദ്റസ അധ്യാപകരായ ഹൈദ്രോസ് തങ്ങൾ, കാസിം നജൂമി, അബ്ദുൽ മജീദ് ഫൈസി, അബ്ദു റഹ്‌മാൻ മൗലവി, അബ്ദുൽ ഖാദർ മൗലവി, സഈദ് മൗലവി, ശിഹാബ് മൗലവി, എസ്കെഎസ്എസ്എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ബഹ്റൈൻ മനാമ ഏരിയ വൈസ് പ്രസിഡണ്ടുമാരായ ശൈഖ് റസാഖ്, സുബൈർ അത്തോളി, ട്രഷറർ ജാഫർ കൊയ്യോട്, ജോയിന്റ് സെക്രട്ടറി അബ്ദുൽ റൗഫ്, മെമ്പർമാരായ മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, തുടങ്ങിയവരും, മദ്റസ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

 

article-image

aa

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed