മുഖത്ത് മുളകുപൊടി വിതറി വെടിയുതിർത്തു: തെലുങ്കാനയിൽ സിപിഐ നേതാവ് കൊല്ലപ്പെട്ടു


ഷീബ വിജയൻ 

ഹൈദരാബാദ് I തെലുങ്കാനയിൽ സിപിഐ നേതാവിനെ അക്രമിസംഘം വെടിവച്ചു കൊലപ്പെടുത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും പ്രധാന നേതാക്കളിലൊരാളുമായ ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ മാലക്‌പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്കാണ് സംഭവം. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്തു സംഭവസ്ഥലത്ത്തന്നെ മരിച്ചു.

article-image

ADSSAWDSAADS

You might also like

Most Viewed