സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു


സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ  ബഹ്റൈൻ റൈഞ്ച് കമ്മിറ്റി പുന:സംഘടിപ്പിച്ചു. കെ.സി.സൈനുദ്ധീൻ സഖാഫി , ഉസ്മാൻ സഖാഫി കണ്ണൂർ, അഡ്വ:  എം.സി. അബ്ദുൾ കരീം എന്നിവർ പുതിയ കമ്മിറ്റിയിലെ  ഉപദേശക സമിതി അംഗങ്ങളാണ്. ഭാരവാഹികളായി മമ്മൂട്ടി മുസ്ല്യാർ വയനാട് (പ്രസിഡണ്ട്) റഫീക്ക് ലത്വീഫി വരവൂർ , ഷാനവാസ് മദനി, അബ്ദുൾ മജീദ് സഅദി (വൈസ്. :പ്രസിഡണ്ടുമാർ) അബ്ദു റഹിം സഖാഫി വരവൂർ ( ജനറൽ സിക്രട്ടറി) , കോയ മുസ്ല്യാർ കളരാന്തിരി , ശിഹാബുദ്ധീൻ സിദ്ദീഖ്വി, നസീഫ് അൽ ഹസനി (ജോയിന്റ് സെക്രട്ടറിമാർ) അബ്ദുൾ ഹകീം സഖാഫി കിന്നാലൂർ ( ഫിനാൻസ് സിക്രട്ടറി),  എന്നിവരെയും പരീക്ഷാ ബോർഡ് കൺട്രോളറായി യൂസുഫ്  അഹ്സനി കൊളത്തൂരിനെയും തെരെഞ്ഞെടുത്തു. മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ഐ.സി.എഫ്. നാഷനൽ ജനറൽ സിക്രട്ടറി എം.സി.അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ സഖാഫി, അബ്ദുൾ സലാം മുസല്യാർ കോട്ടക്കൽ, റഫീക്ക് ലത്വീഫി വരവൂർ എന്നിവർ ആശംസകളർപ്പിച്ചു.ഷാനവാസ് മദനി സ്വാഗതവും അബ്ദുറഹിം സഖാഫി നന്ദിയും പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed