ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 1506 ആയി ഉയർന്നു. ഇന്നലെ മാത്രം 1466 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 11141 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ 1084 പേർ രോഗമുക്തി നേടി. നിലവിൽ 36 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 14 പേരുടെ നില ഗുരുതരമാണ്. ആകെ ജനസംഖ്യയിൽ 12,38,878 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,95,014 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത്. ഇന്നലെ 6178 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed