52 പന്തില്‍ സെഞ്ച്വറി; ചരിത്രമെഴുതി വീണ്ടും വൈഭവ് സൂര്യവംശി


ശാരിക

ലണ്ടന്‍: ചരിത്രമെഴുതി വീണ്ടും വൈഭവ്. ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റിൽ അതിവേഗ സെഞ്ച്വറിയുമായി യുവതാരം വൈഭവ് സൂര്യവംശി. നാലാം ഏകദിനത്തില്‍ 52 പന്തില്‍നിന്നാണ് താരം സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

53 പന്തിൽ സെഞ്ച്വറി നേടിയ പാകിസ്താന്‍റെ കംറാം ഘുലാമിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 53 പന്തിലാണ് ഘുലാം സെഞ്ച്വറി നേടിയത്. പതിയെ തുടങ്ങി പിന്നാലെ ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം 24 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.

78 പന്തിൽ 10 സിക്സും 13 ഫോറുമടക്കം 143 റൺസെടുത്താണ് താരം പുറത്തായത്. ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാനമാണ് വൈഭവ്. നാലു മത്സരങ്ങളിൽനിന്നായി 306 റൺസാണ് താരം ഇതുവരെ നേടിയത്. മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി വൈഭവ് അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു.

20 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി.

ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അർധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം. വൈഭവ് ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സെടുത്തു. രണ്ടാം ഏകദിനത്തില്‍ 45 റണ്‍സും. നിലവിൽ ഇന്ത്യ 35.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 263 റൺസെടുത്തിട്ടുണ്ട്.

ഇന്ത്യക്കായി വിഹാൻ മൽഹോത്ര അർധ സെഞ്ച്വറി നേടി ക്രീസിലുണ്ട്, 97 പന്തിൽ 83 റൺസ്. പുരുഷ ട്വന്‍റി20 ക്രിക്കറ്റിൽ ഏറ്റവും പ്രായം കുറഞ്ഞ അതിവേഗ സെഞ്ച്വറിയുടെ ഉടമയാണ് വൈഭവ്. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി 35 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്.

article-image

ി്ി

You might also like

Most Viewed