വെടിനിർത്തലിൽ പൂർണ്ണവിശ്വാസമില്ല, ഏത് ആക്രമണത്തെയും ചെറുക്കാൻ തയ്യാർ'; ഇറാൻ


ഷീബ വിജയൻ 

തെഹാറാൻ I ഇസ്രയേലുമായുള്ള നിലവിലെ വെടിനിർത്തലിൽ സംശയം പ്രകടിപ്പിച്ച് ഇറാന്റെ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ. വെടിനിർത്തലിൽ ഇറാൻ പൂർണ്ണമായി വിശ്വാസം അർപ്പിക്കുന്നില്ലെന്നും തങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏത് ആക്രമണത്തെയും ചെറുക്കാൻ പൂർണ്ണമായും തയ്യാറാണെന്നും ഇറാനിയൻ പ്രതിരോധമന്ത്രി വ്യക്തമാക്കി. തുർക്കി, മലേഷ്യൻ പ്രതിരോധ മന്ത്രിമാരുമായി നടത്തിയ പ്രത്യേക ഫോൺ സംഭാഷണങ്ങളിലാണ് ഇറാനിയൻ പ്രതിരോധമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇറാൻ സംഘർഷം വളർത്താൻ ശ്രമിക്കുന്നില്ലെങ്കിലും, ജാഗ്രത കൈവിടുന്നില്ലെന്നായിരുന്നു നാസിർസാദെ നിലപാട് വ്യക്തമാക്കിയത്.

ഇറാൻ ഈ മേഖലയിൽ യുദ്ധവും അരക്ഷിതാവസ്ഥയും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നില്ല, പക്ഷേ എതിരാളികളുടെ ഏതൊരു സാഹസിക നീക്കങ്ങൾക്കെതിരെയും നിർണ്ണായക നീക്കം നടത്താനും അടിച്ചമ‍ർത്താനും ഒരുക്കമാണെന്നും ഇറാനിയൻ പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. തുർക്കി പ്രതിരോധമന്ത്രിയോടായിരുന്നു ഇറാന്റെ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെയുടെ പ്രതികരണമെന്നാണ് റിപ്പോ‍ർട്ട്.

തുർക്കി പ്രതിരോധ മന്ത്രി യാർ ഗ്ലെർ വെടിനിർത്തലിൽ സംതൃപ്തിയും സന്തോഷവും പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇറാനും മേഖലയ്ക്കും പ്രയോജനകരമായ നിലയിൽ ന്യായമായ ഒരു കരാറിലൂടെ ആണവ ചർച്ചകൾ അവസാനിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും തുർക്കിയുടെ പ്രതിരോധമന്ത്രി വ്യക്തമാക്കി.

article-image

ADSDADAS

You might also like

Most Viewed