സർക്കാർ ഉത്തരവിറങ്ങി; കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്

ഷീബ വിജയൻ
തിരുവനന്തപുരം I കാരണവർ വധക്കേസ് പ്രതി ഷെറിന്‍റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭാ ശിപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14 വർഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിൻ സ്വതന്ത്രയാകുന്നത്. ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ഷെറിൻ നേരത്തെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് ഇപ്പോൾ ഇളവ് നൽകാനുള്ള തീരുമാനമെടുത്തത്.
ഷെറിന്‍ അടക്കം 11 പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവര്‍. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ യോഗം നേരത്തെ തീരുമാനിച്ചത് വിവാദമായിരുന്നു.
VCDSDSDS