അവാർഡ് തിളക്കത്തിൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം


ഷീബ വിജയൻ 

മസ്കത്ത് I 2025ലെ പബ്ലിക് ആർക്കിടെക്ചർ അവാർഡ് സ്വന്തമാക്കി ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്തിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം. ഇന്റർനാഷനൽ പ്രോജക്ട്സ് വിഭാഗത്തിൽ ആസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്‌ട്‌സാണ് പുരസ്കാരം നൽകുന്നത്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്‌സ്‌പോ 2025ലെ ആസ്‌ട്രേലിയൻ പവലിയനിൽ ആണ് അവാർഡ് പ്രഖ്യാപനം നടന്നത്. ആസ്‌ട്രേലിയൻ സ്ഥാപനമായ കോക്സ് ആർക്കിടെക്ചറാണ് മ്യൂസിയം രൂപകൽപന ചെയ്തത്. സുൽത്താനേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരികപദ്ധതികളിൽ ഒന്നാണ് ഒമാൻ അക്രോസ് ഏജസ് മ്യൂസിയം. 2024ലെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളുടെ പട്ടികയിലും മ്യൂസിയം ഇടംനേടിയിരുന്നു. യുനെസ്കോയുടെ പ്രിക്സ് വെർസൈൽസ് തയാറാക്കിയ പട്ടികയിലാണ് എക്രോസ് ഏജസ് മ്യൂസിയത്തെ ഉൾപ്പെടുത്തിയിരുന്നത്. ഒമാന്‍റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം മനഅ വിലായത്തിൽ 2023 മാർച്ച് 13നായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് നാടിന് സമർപ്പിച്ചത്.

article-image

ZDDVCDDSAF

You might also like

  • Lulu Exchange
  • Straight Forward

Most Viewed