മോനി ഓടികണ്ടത്തിലിന്റെ മകൻ വാഹനാപകടത്തിൽ മരണപ്പെട്ടു

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പ്രവാസിയും, സാമൂഹ്യപ്രവർത്തകനും, ബഹ്റൈൻ അഭ്യന്തരമന്ത്രാലയം ജീവനക്കാരനുമായ മോനി ഓടികണ്ടത്തിലിന്റെയും, സുജ അന്നമ്മ മാത്യുവിന്റെയും മകൻ മെർവിൻ തോമസ് മാത്യു (28 വയസ്), സ്പെയിനിലുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി പ്രാദേശിക സമയം 9.30ഓടെ സംഭവിച്ച അപകടത്തിലാണ് മരണം സംഭവിച്ചത്. പത്തനംതിട്ട, പുല്ലാട്, കുരുങ്ങഴ സ്വദേശിയാണ്. സഹോദരിമാർ : മെർലിൻ, മെറിൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
aa