രാജ്യത്തെ നീന്തൽക്കുളങ്ങളുടെ ശുചിത്വം; പരിശോധനകൾ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ l വേനലവധിക്കാലത്ത് രാജ്യത്തെ നീന്തൽക്കുളങ്ങളുടെ ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പരിശോധനകൾ ആരംഭിച്ചതായി മുഹറഖ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഖത്തം അറിയിച്ചു. സുരക്ഷിതമായും ബിസിനസ് മാർഗനിർദേശങ്ങൾ പാലിച്ചുമാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാനാണ് പരിശോധന.

ലൈസൻസില്ലാതെയോ നിയമങ്ങൾ ലംഘിച്ചോ സ്വിമിങ്ങ് പൂൾ ബിസിനസുകൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇവിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങൾ, പ്രഥമശുശ്രൂഷാ കിറ്റുകൾ, രക്ഷാ ഉപകരണങ്ങൾ, വൈദ്യുതി വയറുകൾ, ഗ്യാസ് പൈപ്പുകൾ, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ സംഘം പരിശോധിക്കും. വർധിച്ചുവരുന്ന താപനിലയും ബഹ്‌റൈനിലുടനീളമുള്ള പൗരന്മാരും താമസക്കാരും സ്വകാര്യ, വാണിജ്യ നീന്തൽക്കുളങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് നടപടി.

വേനൽ മാസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.  വേനൽകാലത്ത് സ്വിമ്മിങ്ങ് പൂളിൽ വെച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ച് വരുന്നുണ്ട്. 

article-image

asfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed