ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ജൂലൈ 18-ന്

പ്രദീപ് പുറവങ്കര
മനാമ I മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 18-ന് വൈകീട്ട് ആറ് മണിക്ക് ഇന്ത്യൻ ഡിലൈറ്റ്സ് ഹാൾ, സൽമാനിയയിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും അനുസ്മരിക്കുന്ന വിവിധ പ്രഭാഷണങ്ങളും പുഷ്പാർച്ചനയും സമ്മേളനത്തിൽ ഉണ്ടാകും. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാവുന്ന ഉമ്മൻ ചാണ്ടി സ്മാരക വീൽ ചെയർ വിതരണ പദ്ധതിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓൺലൈൻ പാഠശാലയും അദ്ദേഹത്തിന്റെ നാമധേയത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ നടത്തിവരുന്നുണ്ട്. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.
aa