ഐ.സി.എഫ് സൽമാബാദ് സെൻട്രൽ അഡ്മിൻ സമിതി ടാലൻറ് ക്ലബ് സംഘടിപ്പിച്ചു


സർഗവാസനകളുടെ പരിപോഷണവും അംഗങ്ങളുടെ സാമൂഹിക ശാക്തീകരണവും ലക്ഷ്യമാക്കി ഐ.സി.എഫ് സൽമാബാദ് സെൻട്രൽ അഡ്മിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ടാലൻറ് ക്ലബ് സംഘടിപ്പിച്ചു. പ്രസിഡന്‍റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ സെൻട്രൽ ജനറൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു.അബ്ദുറഹീം സഖാഫി വരവൂർ വിഷയാവതരണം നടത്തി. ഹംസ ഖാലിദ് സഖാഫി, അബ്ദുല്ല രണ്ടത്താണി, വൈ.കെ. നൗഷാദ്, ഹാഷിം ബദറുദ്ദീൻ, നാഫിഅ് സുഹ്വരി വയനാട് എന്നിവർ സംസാരിച്ചു.ഇസ്ഹാഖ് വലപ്പാട് സ്വാഗതവും ഷഫീഖ് മുസ്ലിയാർ വെള്ളൂർ നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed