ബഹ്‌റൈൻ കേരളീയ സമാജത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ആഗസ്റ്റ് 5 വെള്ളിയാഴ്ച നടക്കും. കിംഗ് ഹമദ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് രക്തം സ്വീകരിക്കുന്നതാണ്.  രക്തദാനത്തിനായി  കെ. ടി. സലിം (33750999) രാജേഷ് ചേരാവള്ളി (35320667) എന്നിവരുമായി ബന്ധപ്പെടമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed