ബഹ്റൈനിൽ വാറ്റ് നിയമങ്ങൾ പാലിക്കാത്ത 22 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു


രാജ്യത്ത് നടപ്പിലാക്കി വാറ്റ് നിയമങ്ങൾ പാലിക്കാത്ത 22 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ബഹ്റൈൻ വ്യവസായ വാണിജ്യ ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കി. രാജ്യത്തുടനീളം ഇത്തരം നിയമലംഘകരെ പിടികൂടാനുള്ള പരിശോധനകൾ കർശനമാക്കിയതായും, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം വരെ തടവും പതിനായിരം ദിനാർ വരെ പിഴയും ചുമത്തുമെന്നും അധികൃതർ അറിയിച്ചു.80008001 എന്ന ടോൾഫ്രീ നമ്പറിലാണ് വാറ്റ് നിയമലംഘനങ്ങൾ വിളിച്ച് അറിയിക്കേണ്ടത്.

You might also like

Most Viewed