ചിപ്പ് അധിഷ്ഠിത ആരോഗ്യ കാർഡായ സെഹാതി ലഭ്യമാക്കുമെന്ന് ബഹ്റൈൻ ആരോഗ്യകാര്യ സുപ്രീം കൗൺസിൽ


ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ബഹ്‌റൈനിലെ പൗരന്മാർക്കും പ്രവാസികൾക്കും തങ്ങളുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ചിപ്പ് അധിഷ്ഠിത ആരോഗ്യ കാർഡായ സെഹാതി വൈകാതെ ലഭ്യമാക്കുമെന്ന് ആരോഗ്യകാര്യ സുപ്രീം കൗൺസിൽ അറിയിച്ചു. സർക്കാർ ആശുപത്രികളിലെ ആരോഗ്യ സംബന്ധമായ രേഖകൾ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും തടസ്സമില്ലാതെ ലഭിക്കാൻ പദ്ധതി വഴിയൊരുക്കും.

നിലവിൽ മുഹറഖ് ഗവർണറേറ്റിലെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ കാർഡ് സംവിധാനം നടപ്പാക്കുന്നുണ്ട്. മറ്റ് ഗവർണറേറ്റുകളിലും ആരംഭിക്കുന്നതിന് മുമ്പ് മുഹറഖിലെ മൂന്ന് ഹെൽത്ത് സെന്‍ററുകളിൽ കൂടി ഇത് നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. സേഹാതി ആരംഭിക്കുന്നതോടെ പൗരന്മാർക്കും പ്രവാസികൾക്കും രണ്ടു തരത്തിലുള്ള ആരോഗ്യ പരിരക്ഷകളിൽ ഒന്ന് തെരഞ്ഞെടുക്കാം. സർക്കാറിന് കീഴിലെ പ്രാഥമിക, സെക്കൻഡറി ആരോഗ്യ പരിരക്ഷ സേവനങ്ങൾ സൗജന്യമായി നൽകുന്ന സ്റ്റാൻഡേർഡ് ഇൻഷുറൻസ്, ഏകദേശം 40 ശതമാനം തുക സർക്കാർ അടച്ച് സ്വകാര്യ മേഖലയിൽ ചികിത്സ നേടുന്നതിനുള്ള പ്രീമിയം ഓപ്ഷൻ എന്നിവയിലൊന്നാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കാൻ കഴിയുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed