ബഹ്റൈനിലെ പുതിയ എയർപോർട്ട് ടെർമിനലിന്റെ ഔദ്യോ​ഗികമായ ഉദ്ഘാടനം നടന്നു


ബഹ്റൈനിൽ നിർമ്മിച്ച പുതിയ എയർപോർട്ട് ടെർമിനലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയും ഈജിപ്ത് പ്രസിഡണ്ട് അബ്ദൽ ഫത്താഹ് അൽ സീസിയും സംയുക്തമായി നിർവഹിച്ചു. ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ബഹ്റൈൻ എയർപ്പോർട്ട് കമ്പനി ചെയർമാൻ കമാൽ അഹമദ്, ഗതാഗതവകുപ്പ് മന്ത്രി മുഹമ്മദ് അൽ കാബി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 2016ൽ നിർമ്മാണ പ്രവർത്തനമാരംഭിച്ച ടെർമിനലിന്റെ പണികൾ 2020ലാണ് പൂർത്തീകരിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed