ബഹ്റൈനിൽ വൈദ്യുതി, വെള്ളം ഉപഭോഗം സംബന്ധിച്ച് ഇനി എസ് എം എസ്


ബഹ്റൈനിൽ  വൈദ്യുതി, വെള്ളം എന്നിവയുടെ ഉപഭോഗം സംബന്ധിച്ച് വരിക്കാരെ ടെക്‌സ്‌റ്റ് മെസേജ് വഴി അറിയിക്കുന്നതിന് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പുതിയ സേവനം ആരംഭിച്ചു. ബിൽ നൽകിയതിനുശേഷമുള്ള ഉപയോഗത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്. മുൻ വർഷത്തെ അതേ മാസത്തെ ഉപഭോഗത്തേക്കാൾ വൈദ്യുതി, വെള്ളം ഉപയോഗം വർധിച്ചാലും ഉപഭോക്താക്കൾക്ക് സന്ദേശം ലഭിക്കും. ഇതുവഴി ഉപഭോഗം നിയന്ത്രിക്കാൻ സാധിക്കും. ഇതുപോലെ ഉപയോഗം കുറച്ച ഉപഭോക്താക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടും സന്ദേശം അയക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. 

You might also like

  • Straight Forward

Most Viewed