ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി


ബഹ്റൈനിൽ ഇന്നലെ 997 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 5714 ആയി വർദ്ധിച്ചു. ഇന്നലെ കോവിഡ് കാരണം ഒരാൾക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരണങ്ങൾ 1489 ആയി. അതേസമയം  ഇന്നലെ 557 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,83,603 ആയി. നിലവിൽ 16 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്.  ആകെ ജനസംഖ്യയിൽ 12,37,264 പേരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ഇതിൽ 9,88,375 പേരാണ് ബൂസ്റ്റർ ഡോസ് നേടിയിരിക്കുന്നത് ഇന്നലെ 5679 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed