ഹൃദയ പരിപാലന ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


ഐ വൈ സി സി  ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിംസ് ബഹ്‌റൈൻ ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു ഹൃദയ പരിപാലന ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഐ വൈ സി സി  ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം അധ്യക്ഷത വഹിച്ച പരിപാടി കിംസ് ഹോസ്പിറ്റൽ പ്രതിനിധി താരിഖ് നജീബ് ഉൽഘാടനം ചെയ്തു.

പ്രമുഖ ഹൃദയ രോഗ വിദഗ്‌ധനും കിംസ് ബഹ്‌റൈൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ജൂലിയൻ ജോണി ക്ലാസ്സ്‌ എടുത്തു. ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുട്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, ദേശീയ വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് പി എം, മുൻ ദേശീയ പ്രസിഡന്റ്‌മാരായ ബ്ലസ്സൻ മാത്യു, അനസ് റഹീം, ഏരിയ വൈസ് പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സലീം അബൂതാലിബ്, അബ്ദുൽ ഹസീബ് എന്നിവർ പരുപാടിക്ക് നേതൃത്വം നൽകിയ പരുപാടിക്ക്  മുഹമ്മദ്‌ ജമീൽ സ്വാഗതവും, സാദത്ത് കരിപ്പാകുളം നന്ദിയും പറഞ്ഞു.

You might also like

  • Straight Forward

Most Viewed