ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു


ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ വെൽകെയറും  മെഡ്കെയറും നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയവും അഭിനന്ദനാർഹവുമാണെന്ന് ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ. ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് പ്രതിസന്ധിയിൽ അകപ്പെട്ടവർക്കിടയിൽ സജീവമായ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മജീദ് തണലിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മജീദ് തണലിന് പൊന്നാട അണിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയിൽ ജോലിയും വരുമാനവും ഇല്ലാതെ പ്രയാസപ്പെട്ട  ദുരിതബാധിതരായ നിരവധി പ്രവാസികൾക്ക് സാന്ത്വനം നൽകുവാൻ   വെൽകെയറിന് സാധിച്ചതായി അധ്യക്ഷത വഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.  സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ ചടങ്ങിൽ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതവും മെമ്പർഷിപ് സെക്രട്ടറി കെ. ഇർഷാദ് നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed