പ്രവാസി ഗൈഡൻസ് ഫോറം വിന്റർ കാർണിവൽ സംഘടിപ്പിക്കുന്നു
ബഹ്റൈനിലെ സർട്ടിഫൈഡ് കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പത്ത് ദിവസം വിന്റർ കാർണിവൽ എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് 20 മുതൽ 31 വരെ ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ച് നടത്തുന്ന ക്യാമ്പിന് മേൽനോട്ടം വഹിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ഏറെ പരിചയസമ്പത്തുള്ള പ്രശസ്ത കൗൺസിലിങ്ങ് വിദഗ്ധൻ ഡോ. ജോൺ പനക്കലാണ്. വിദഗ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ കോവിഡ് കാരണം വീട്ടിലിരിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് നഷ്ടമായിരിക്കുന്ന സോഷ്യൽ സ്കിൽസ് തിരിച്ചു കൊണ്ടുവരാനുള്ള പാഠ്യപദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നിയന്ത്രിതമായ രീതിയിലാണ് അഡ്മിഷൻ നൽകുന്നതെന്നും, ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും പിജിഎഫ് ആക്ടിങ്ങ് പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, ജനറൽ സെക്രട്ടറി വിശ്വനാഥൻ ഭാസ്കരൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3568 0258 അല്ലെങ്കിൽ 3923 5913 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

