കോവിഡ് പ്രതിസന്ധി : ആരോഗ്യമേഖലയിലെ താൽക്കാലിക നിയമന കരാർ ഡിസംബറിൽ തീരും


കോവിഡ് പ്രതിസന്ധിയിൽ താൽക്കലിക നിയമനം നടത്തിയ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരുടെ കരാർ ഡിസംബറിൽ അവസാനിക്കും. കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് യോഗത്തിൽ ആരോഗ്യ മന്ത്രി ഫെയ്ഖ ബിൻത് അൽ സലേഹാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിശ്ചിത കാലയളവിലേക്ക് ആരോഗ്യമേഖലയിലേക്ക് നിയമനം നടത്തിയതെന്നും പാൻഡമിക് ഫണ്ടിൽ നിന്നാണ് ഇവർക്കുള്ള ശബളം നൽകിയിരുന്നതെന്നും കോവിഡ് പ്രശ്നങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഡോക്ടർമാർ, നഴ്സുമാർ, കൺസൾട്ടന്റുമാർ എന്നിവരെയാണ് കോവിഡ് പ്രതിസന്ധിയിൽ നിയമനം നടത്തിയത്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ 2020 ലെ കോവിഡ് പശ്ചാത്തലത്തിൽ 566 പേരെയാണ് ആരോഗ്യമന്ത്രാലയം നിയമിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed