ബഹ്റൈനിൽ അനധികൃതമായി വഴിയോരക്കച്ചവടം ; കടകൾ നീക്കം ചെയ്തു അധികൃതർ


അനധികൃതമായി റോഡരികിൽ പ്രവർത്തിച്ചു വരുന്ന സ്റ്റാളുകൾ നീക്കം ചെയ്തു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന 148 ഓളം സ്റ്റാളുകളാണ് റാസ് സുവെയ്ദ് മേഖലയിൽ നിന്നും അധികൃതർ എത്തി നീക്കം ചെയ്തത്. ചെറുകിട വ്യാപാരികൾ റോഡ് കൈയ്യടക്കുന്നതിനെതിരെ നടക്കുന്ന ക്യാപെയിനിംഗിന്റെ ഭാഗമായാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളെ ഒഴിവാക്കുന്നത്. ഗുണമേന്മയില്ലാത്തതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങളാണ് ഇത്തരത്തിൽ വഴിയോര കച്ചവടക്കാർ വിൽപ്പന നടത്തുന്നത്. ചെറിയ വില ഈടാക്കി പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ഫോണുകൾ, വസ്ത്രങ്ങൾ എന്നിവയുടെ വിൽപ്പനയാണ് കൂടുതലായും നടക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അധികവും വാരാന്ത്യങ്ങളിൽ ഇത്തരത്തിൽ വ്യാപാരം നടത്തുന്നത്. 2021 ൽ 92,377 ഓളം പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed