മ​നാ​മ സൂ​ഖി​ൽ മൂ​ന്നു​ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും


ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റിയുടെ കീഴില്‍ പഴയ മനാമ സൂഖില്‍ മൂന്നു സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. കൂടുതല്‍ ആളുകളെ സൂഖിലേക്ക് ആകര്‍ഷിക്കാനും ടൂറിസം മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കാനുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. നാസിര്‍ അല്‍ ഖാഇദി വ്യക്തമാക്കി. വരുന്ന മാർച്ച് 20 മുതൽ ഏപ്രിൽ 20 വരെ മനാമ ഗോൾഡ് ഫെസ്റ്റിവൽ നടത്തുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷ്യൻ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഫാത്തിമ അൽ സൈരഫി പറഞ്ഞു. കൂടാതെ സന്ദർശകർക്കായി മാനാമ സൂഖിൽ ഔട്ട് ഡോർ സിനിമ പ്രദർശനവും വർഷത്തിന്റെ പകുതിയോടെ ജിസിസി രാജ്യങ്ങളിലെ ഗ്രൂപ്പുകളുമായി സഹകരിച്ച് ബഹ്റൈൻ ഡിസൈൻ വീക്കും സംഘടിപ്പിക്കും. പഴയ സൂഖ് നവീകരണത്തിനുള്ള പദ്ധതിയും അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് വികാസം പ്രാപിക്കുന്ന വിനോദസഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനും പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ വിപുലപ്പെടുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. നടപ്പുവര്‍ഷം കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പുതിയ പദ്ധതികളെന്നും അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed