തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞ മലയാളി ബഹ്റൈനിൽ നിര്യാതനായി. തിരുവനന്തപുരം പാറശ്ശാല പാലിയോട് ജസ്റ്റിൻ രാജ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. അഞ്ച് വർഷം മുമ്പ് ബഹ്റൈനിലെത്തിയ ജസ്റ്റിൻ ചെറിയ കൺസ്ട്രക്ഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. കടുത്ത തലവേദനയും വിട്ടുമാറാത്ത പനിയും ബാധിച്ചാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വിശദമായ പരിശോധനക്കൊടുവിൽ സൽമാനിയ ഹോസ്പിറ്റലിൽ നിന്ന് ജസ്റ്റിന് ടി.ബിയാണന്ന് സ്‌ഥിരീകരിച്ചു. തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക്‌ മാറ്റി. കൂടാതെ രക്തം തലയിൽ കട്ടപിടിച്ചത് മൂലം സർജറിയും ചെയ്യേണ്ടി വന്നു. ആകസ്മികമായാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ അജിത, സ്നേഹ, സ്നേഹിത്ത് എന്നിവരാണ് മക്കൾ

You might also like

  • Lulu Exchange
  • Straight Forward

Most Viewed