ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ബഹ്റൈൻ പ്രവാസി വിദ്യാർത്ഥി
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ അരിൻ പൊൻ നേസരാജ് . ലെഗോ മോഡലുകളുടെ നിർമ്മാണത്തിലാണ് പത്തുവയസ്സുകാരൻ അരിൻ പൊൻ നേസരാജ് ഈ നേട്ടം സ്വന്തമാക്കിയത്. ബേബി വാക്കർ, ട്രക്ക്, പെൻഗ്വിൻ, ക്യാമറയുള്ള ഡ്രോൺ കാർ തുടങ്ങി മുപ്പത്തി ഒന്നോളം ലെഗോ മോഡലുകളാണ് അരിൻ നിർമ്മിച്ചത്. തമിഴ്നാട്ടിലെ കന്യാകുമാരിയാണ് സ്വദേശം . ബഹ്റൈനിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന പൊൻ നേസരാജിന്റയും ടിൻലിന്റെയും മകനാണ് അരിൻ.

