ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി


ലോകോത്തര ഭക്ഷണങ്ങളുടെ രുചി വൈവിധ്യങ്ങളുമായി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.  ദാനാ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസൈർ രൂപവാല ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച രുചികളും വിഭവങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഭക്ഷ്യമേളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലുലുവിലെ പാചകവിദഗ്ധർ തന്നെ ഒരുക്കിയ പ്രത്യേക വിഭവങ്ങളും മേളയുടെ മുഖ്യ ആകർഷണമാകും. പലതരത്തിലുള്ള പ്രഭാത ഭക്ഷണം, സമുദ്രവിഭവങ്ങൾ തുടങ്ങി വ്യത്യസ്ത ഭക്ഷ്യ വിഭവങ്ങളോടൊപ്പം  ഭക്ഷണ പ്രിയർക്കായി വിവിധ ഗെയിമുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ മാർച്ച് രണ്ട് വരെ ഷോപ്പിംഗ് നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 250 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ തുക വൗച്ചറായി ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് ഷോപ്പിംഗ് നടത്താവുന്നതാണ്. ഭക്ഷ്യമേള മാർച്ച് എട്ടുവരെയാണ് ഉണ്ടാവുക. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed