സാമ്പത്തിക തട്ടിപ്പ് : ബഹ്റൈൻ ഡ്രാഗ് റൈസിംഗ് ക്ലബിലെ ചെയർമാനും ട്രഷറർക്കുമെതിരെ അറസ്റ്റ് വാറന്റ്
ബഹ്റൈൻ ഡ്രാഗ് റൈസിംഗ് ക്ലബിലെ രണ്ട് മുൻ ഉദ്യോഗസ്ഥർക്കെതിരെ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ബഹ്റൈൻ ഡ്രാഗ് റൈസിംഗ് ക്ലബിലെ ചെയർമാനും ട്രഷറർക്കുമെതിരെയാണ് അറസ്റ്റ് വാറന്റ്. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണയ്ക്ക് മുൻപ് തടങ്കലിലാക്കാനും ഉത്തരവിട്ടുണ്ട്. നാഷണൽ ഓഡിറ്റ് ഓഫീസിന്റെ ഓഡിറ്റിംഗിലൂടെയാണ് ഇടപാടുകളിലെ അപാകതകൾ പുറത്ത് വന്നത്. യുവജന കായിക മന്ത്രാലയം നൽകിയ പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി അറ്റോർണി ജനറൽ പറഞ്ഞു. പണ നഷ്ടവും അഴിമതിയും നടന്നിട്ടുണ്ടെന്ന് ഓവർ സൈറ്റ് ബ്യൂറോയിലെ ഫിനാഷ്യൽ ഓഡിറ്റർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷ്യൻ അന്വേഷണം ആരംഭിച്ചത്. ക്ലബ്ബിന്‍റെ സാമ്പത്തിക ഇടപാടുകളിൽ കൃത്രിമം നടത്താനും അതുവഴി സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിന് മങ്ങലേൽപിക്കുകയും ചെയ്തതായി വിലയിരുത്തലുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

