യുക്രൈനിൽ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്


യുക്രൈനിൽ ഇന്റെർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്. സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബ്രാൻഡ് സർവീസ് യുക്രൈനിൽ ഏർപ്പെടുത്തുമെന്ന് ഇലോൺ മസ്ക് അറിയിച്ചു. യുക്രൈനിന്റെ ദക്ഷിണ-കിഴക്കൻ ഭാഗങ്ങളിൽ നേരത്തെ ഇന്റർനെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലോൺ മസ്കിന്റെ ഇടപെടൽ. "സ്റ്റാർലിങ്ക് സേവനം ഇപ്പോൾ യുക്രൈനിൽ സജീവമാണ്," എന്ന് മസ്ക് ട്വീറ്റ് ചെയ്തു. യുക്രൈൻ ഡിജിറ്റൽ ട്രാൻസ്‌ഫോമേഷൻ വകുപ്പു മന്ത്രി മൈഖൈലോ ഫെദെറോവ് ഇന്റർനെറ്റ് വിച്ഛേദം തകർന്നതിന് ശേഷം സ്റ്റാർലിങ്കിന്റെ സേവനം നൽകണമെന്ന് അഭ്യാർത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഫെദെറോവിന്റെ ട്വീറ്റ് വന്ന് പത്തുമിനിറ്റിന് ശേഷമാണ് സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കുമെന്ന് മസ്ക് അറിയിച്ചത്."നിങ്ങൾ ചൊവ്വയെ കോളനിവത്കരിക്കാൻ ശ്രമിക്കുമ്പോൾ, റഷ്യ യുക്രൈൻ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ റോക്കറ്റുകൾ ബഹിരാകാശത്ത് വിജയകരമായി ഇറങ്ങുമ്പോൾ, റഷ്യൻ റോക്കറ്റുകൾ യുക്രൈനിയൻ പൗരന്മാരെ ആക്രമിക്കുന്നു. യുക്രൈനിന് സ്റ്റാർലിങ്ക് സേവനം നൽകാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു,"- എന്ന് ഫെദെറോവ് പറഞ്ഞു. ഇലോൺ മസ്‌കിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed