ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം രേഖപ്പെടുത്തി.


ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം രേഖപ്പെടുത്തി.  അതേ സമയം ബഹ്റൈനിൽ കോവിഡ് കേസുകളിൽ നേരിയ കുറവുണ്ട്  ബഹ്റൈനിൽ ഇന്നലെ 3,260 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 37,551 ആയി . നിലവിൽ 106 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 5,505  പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,49,435 ആയി. 

You might also like

Most Viewed