ബഹ്റൈനിൽ വ്യാജ കോവിഡ് ടെസ്റ്റ് റിസൾട്ടുമായി യാത്ര ചെയ്യാൻ ശ്രമം ; കുവൈറ്റ് സ്വദേശിയ്ക്ക് ജയിൽ ശിക്ഷ


വ്യാജ കോവിഡ് ടെസ്റ്റ് റിസൾട്ടുമായി യാത്ര ചെയ്യാൻ ശ്രമിച്ച കുവൈറ്റ് സ്വദേശിയ്ക്ക് ബഹ്റൈനിൽ ജയിൽ ശിക്ഷ വിധിച്ചു. ഒരു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് പ്രതി കിംഗ് ഫഹദ് കോസ് വേ വഴി വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റിലെ ക്യു ആർ കോഡ് പരിശോധിച്ചപ്പോളാണ് വ്യാജ സർട്ടിഫിക്കറ്റാണെന്ന് മനസ്സിലായത്. പ്രതിയെ ഒരു ഈജിപ്ഷ്യൻ സ്വദേശി ആരോഗ്യമന്ത്രാലയത്തിലെ ജോലിക്കാരണെന്നും പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നും പത്ത് ദിനാർ നൽകി നേസൽ സ്വേബ് ശേഖരിച്ച് മുപ്പത് മിനിറ്റിനുള്ളിൽ റിസൾട്ട് തരാമെന്ന് പറഞ്ഞാണ് ഈ സർട്ടിഫിക്കറ്റ് നൽകിയതെന്നും പ്രതി മൊഴി നൽകിയെങ്കിലും പ്രതിക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി ജയിൽ ശിക്ഷയ്ക്ക് കോടതി വിധിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed