ബഹ്റൈനിലെ കോവിഡ് കേസുകളിൽ 55 ശതമാനം കുറവ്


ബഹ്റൈനിലെ കഴിഞ്ഞ രണ്ടാഴ്ച്ചയിലെ കോവിഡ് കേസുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കോവിഡ് കേസുകളിൽ 55ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 8173 പുതിയ കോവിഡ് കേസുകളായിരുന്നു രേഖപ്പെടുത്തിയതെങ്കിൽ കഴി‍ഞ്ഞ 5 ദിവസത്തെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ കോവിഡ് കേസുകൾ താരതമ്യേന കുറവാണ്. പുതിയ കേസുകളിൽ ഓരോ ദിവസത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ 30 ശതമാനത്തോളമാണ് കുറവുള്ളത്. ചികിത്സയിൽ ഉള്ളവരുടെയും ആശുപത്രിയിൽ കഴിയുന്നവരുടെയും കണക്കുകളിൽ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 1345 ആയി. അതേ സമയം ബഹ്റൈനിൽ കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 3,651 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 39,798 ആയി . നിലവിൽ 79 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 7,313 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,43,930 ആയി.

You might also like

Most Viewed