ബഹ്റൈനിൽ കോവിഡ് ബാധിച്ച് രണ്ട് മരണം രേഖപ്പെടുത്തി


ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്നലെ രണ്ട് മരണം രേഖപ്പെടുത്തി.  അതേ സമയം പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ബഹ്റൈനിൽ ഇന്നലെ 5750 പേരിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 58,404 ആയി . നിലവിൽ 100 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 23 പേരുടെ നില ഗുരുതരമാണ്. അതേസമയം ഇന്നലെ 7425 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,94,091ആയി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed