മോഷണം പോയ സ്വർണ്ണാഭരണങ്ങൾ ഉടമസ്ഥന് കണ്ടെത്തി നൽകി ബഹ്റൈൻ പോലീസ്


ബഹ്റൈനിൽ ആറു ഏഷ്യൻ വംശജർ മോഷ്ടിച്ച മുപ്പത്തി ഒന്നായിരം ദിനാർ‍ മൂല്യം വരുന്ന സ്വർണ്ണാഭരണങ്ങൾ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് വിഭാഗത്തിന്റെ പ്രത്യേക അന്വേഷ്ണ വിഭാഗം കണ്ടെത്തി ഉടമസ്ഥന് തിരികെ നൽകി . മോഷണ മുതലുമായി പ്രതികൾ രാജ്യം വിട്ട് പോകാൻ ശ്രമിക്കുന്നതിനിടയിൽ പോലീസിന്റെ പ്രത്യേക അന്വേഷ്ണ സംഘം പ്രതികളെ തിരിച്ചറിയുകയായിരുന്നു. കാർഗോ കമ്പനി വഴി മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കടത്താൻ ശ്രമിച്ചതിനിടയിൽ പോലീസ് സംഘം പ്രതികളെ പിടി കൂടുകയും ചെയ്തു. തുടർന്ന് നടന്ന തിരച്ചിലിൽ സ്വർണ്ണം കണ്ടെത്തി ഉടമസ്ഥന് തിരകെ നൽകുകയായിരുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed