കോംബാറ്റ് വീക്കിന്റെ ഭാഗമായി സൂപ്പർ കപ്പിന്റെ ആദ്യപതിപ്പ് ബഹ്റൈനിൽ മാർച്ച് ഏഴ് മുതൽ ആരംഭിക്കും


2022ലെ ബ്രേവ് ഇന്‍റർനാഷനൽ കോംബാറ്റ് വീക്കിന്റെ ഭാഗമായി സൂപ്പർകപ്പിന്റെ ആദ്യ പതിപ്പിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കുമെന്ന് ബ്രേവ് ഇന്‍റർനാഷനൽ കോംബാറ്റ് പ്രഖ്യാപിച്ചു. കെ.എച്ച്‌.കെ സ്‌പോർട്‌സ് ചീഫ് എക്‌സിക്യൂട്ടിവും ബ്രേവ് സി.എഫ് പ്രസിഡന്‍റുമായ മുഹമ്മദ് ഷാഹിദ്, ബഹ്‌റൈൻ എം.എം.എ ഫെഡറേഷൻ മുഹമ്മദ് കംബാർ, ഐ.എം.എം.എ.എഫ് പ്രസിഡന്‍റ് കെറിത്ത് ബ്രൗൺ എന്നിവർ വിൻഹാം ഗാർഡൻ ഹോട്ടലിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. മാർച്ച് ഏഴു മുതൽ 12 വരെ ഖലീഫ സ്‌പോർട്‌സ് സിറ്റിയിലാണ് പരിപാടി. റഷ്യ, ഉക്രെയ്ൻ, ബഹ്‌റൈൻ, കസാഖ്സ്താൻ, അയർലൻഡ്, താജിക്കിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കും.

You might also like

  • Straight Forward

Most Viewed