ദാറുൽ ശിഫ മെഡിക്കൽ സെന്‍റർ അഞ്ചാം വാർഷികം ആഘോഷിച്ചു


ഹിദ്ദിൽ പ്രവർത്തിക്കുന്ന ദാറുൽ ശിഫ മെഡിക്കൽ സെന്‍റർ അഞ്ചാം വാർഷികം ആഘോഷിച്ചു. 2016 ൽ പ്രവർത്തനം ആരംഭിച്ച ദാർ അൽ ഷിഫ മെഡിക്കൽ സെന്‍ററിൽ  ജനറൽ, ഡെന്‍റൽ, ഓർതോപിഡീക്, ഗൈനക്, ഇ.എൻ.ടി, പിസിയോ തെറാപ്പി വിഭാഗങ്ങളിൽ പരിചയ സമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഏഴ് ജനറൽ ഡോക്ടർമാർ, അഞ്ച് സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഫാർമസി, ലബോറട്ടറി, എക്സറേ, അൾട്രാസൗണ്ട് സ്കാനിംഗ്, കോവിഡ് ഡ്രൈവ് ത്രൂ ടെസ്റ്റ്, പ്രീ എംപ്ലോയിമെന്‍റ് ടെസ്റ്റ്, പ്രീമാരിറ്റൽ ടെസ്റ്റ് എന്നീ സംവിധാനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ദാർ അൽ ശിഫ മെഡിക്കൽ സെന്‍ററിന്‍റെ രണ്ടാമത്തെ ശാഖ മനാമയിൽ ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്നും,  ടൂബ്ലി അൻസാർ ഗ്യാലറിയിലെ ഗ്രൗണ്ട് ഫ്ലോറിൽ ദാർ അൽ ശിഫ ഫാർമസി പ്രവർത്തിക്കുന്നുണ്ടെന്നും മാനേജിംഗ് ഡയറക്ടർ കെ.ടി മുഹമ്മദലി അറിയിച്ചു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed