വാക്സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്‍റെയും വിജയം: പ്രധാനമന്ത്രി


വാക്സീനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ ഈ വർഷത്തെ അവസാന എപ്പിസോഡിലാണ് ഒമിക്രോണ്‍ മുന്‍കരുതലിനെക്കുറിച്ചും വാക്സിനേഷനേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചത്. ഒമിക്രോൺ നേരിടാൻ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും അഭിപ്രായപ്പെട്ടു. കൗമാരക്കാരായ കുട്ടികൾക്ക് വാക്സീൻ നല്‍കി തുടങ്ങാനുള്ള തീരുമാനം ഇന്നലെ രാത്രി പ്രധാനമന്ത്രി തന്നെ അറിയിച്ചിരുന്നു.  

റേഡിയോ പ്രഭാഷണത്തിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിനെയും വരുണ്‍ സിംഗിനെയും  പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 

 

You might also like

  • Straight Forward

Most Viewed