സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ബൂസ്റ്റർ ഡോസുമായി ബഹ്റൈൻ

മനാമ
കോവിഡ് പ്രതിരോധത്തിനായി സിനോഫാം വാക്സിൻ ഒന്നും രണ്ടും ഡോസുകളും ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസും നേടാനുള്ള അനുമതി ബഹ്റൈൻ ദേശീയ കോവിഡ് പ്രതിരോധസമിതി നൽകി. 18 വയസിന് മുകളിൽ പ്രായമുള്ളവരും ആദ്യ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവരുമായ വ്യക്തികൾക്കാണ് രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള അർഹത ലഭിച്ചിരിക്കുന്നത്. വാക്സിനേഷൻ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം പ്രഖ്യാപ്പിച്ചത്. യോഗ്യരായവർക്ക് സിനോഫാമിന് പുറമേ ഫൈസർ ബയോൺടെക്ക് വാക്സിനും രണ്ടാമത്തെ ബൂസ്റ്ററായി സ്വീകരിക്കാവുന്നതാണ്. ഈ വാക്സിനുകൾ ലഭിക്കുന്ന ഹെൽത്ത് സെന്ററുകളിൽ അപ്പോയിന്റമെന്റ് എടുക്കാതെ നേരിട്ട് ചെന്ന് വാക്സിൻ സ്വീകരിക്കാം.