കോവിഡ് പ്രതിരോധം; ബഹ്റൈനിൽ പള്ളികളിൽ പ്രവേശിക്കാൻ ഗ്രീൻ ഷീൽഡ് നിർബന്ധം


മനാമ

കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ബഹ്റൈനിൽ മുസ്ലീം പള്ളികളിൽ പ്രാർത്ഥനയ്ക്കായി എത്തുന്നവർക്ക് ഇനി മുതൽ ഗ്രീൻ ഷീൽഡ് നിർബന്ധം. ബഹ്റൈൻ ഇസ്ലാമിക നീതികാര്യ മന്ത്രാലയമാണ് ഈ തീരുമാനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം പള്ളികളിൽ പ്രാർത്ഥന തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്പ് മാത്രമേ ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പത്ത് മിനിട്ട് നേരമാണ് പ്രാർത്ഥനയ്ക്കായി സമയം നൽകുക. പ്രാർത്ഥനയ്ക്ക് എത്തുന്നവർ നിസ്കാര പായ കൈവശം വെക്കണമെന്നും, രണ്ട് മീറ്റർ അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. പള്ളിയിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. കുട്ടികൾക്ക് പള്ളികളിൽ പ്രവേശനം ഉണ്ടാവില്ല.     

You might also like

  • Lulu Exchange
  • Straight Forward

Most Viewed