ഫ്രണ്ട്സ് ഓഫ് ബഹ്റൈനും, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും ചേര്‍ന്ന് മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ

ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച്   ഫ്രണ്ട്സ് ഓഫ് ബഹ്റൈനും,  ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സും ചേര്‍ന്ന്  അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് എല്ലാ വര്‍ഷവും  നടത്താറുള്ള മെഗാ മെഡിക്കല്‍ ക്യാംപിന് ഈ പ്രാവശ്യം ഡിസംബര്‍ പതിനാറാം തീയ്യതി മനാമ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മെഡിക്കല്‍ ക്യാംപില്‍ കിഡ്നി, കരള്‍ കൊളസ്ട്രോള്‍,ബളഡ് പ്രഷര്‍,ഷുഗര്‍ എന്നിവയില്‍ വിശദമായ പരിശോധന സൗജന്യമായി നടത്തുന്നത് കൂടാതെ പരിശോധനാ ഫലം  കാണിച്ച്   ഡോക്ടറെ സൗജന്യമായി  കാണാനും  സൗകര്യം ഒരുക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് നടന്ന കൂടിയാലോചനാ യോഗത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എഫ്.എം.ഫൈസല്‍,ജ്യോതിഷ് പണിക്കര്‍, മണികുട്ടന്‍, ലൈറ്റ് ഓഫ് കൈന്‍ഡ്നെസ്സ് ഭാരവാഹികളായ സെയ്യിദ് ഹനീഫ്,യൂസുഫ് സെയ്യിദ്  എന്നിവരും അല്‍ ഹിലാല്‍ പ്രതിനിധികളായ ലിജോയ് ചാലക്കല്‍ , പ്യാരിലാല്‍   എന്നിവര്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക്  66398499, 36221399  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

കക

You might also like

Most Viewed