സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ
ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമയുമായി സഹകരിച്ചുകൊണ്ട്, നവംബർ 19 മുതൽ ഡിസംബർ 3 വരെ 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനും രജിസ്ട്രേഷനുമായി മെഡിക്കൽ ക്യാമ്പ് കൺവീനർമാരുമായി ബന്ധപെടണമെന്ന് പ്രസിഡന്റ് ജോണി താമരശ്ശേരിയും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കരും, ചീഫ് കോർഡിനേറ്റർ മനോജ് മയ്യന്നൂരും ട്രഷറർ സലീം ചിങ്ങപുരവും അറിയിച്ചു. ശ്രീജിത്ത് കുറിഞ്ഞാലിയോട്,രമേശ് പയ്യോളി, രാജീവ് തുറയൂർ എന്നിവരുടെയും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങിയ വിപുലമായ ഒരു കമ്മിറ്റിയും മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിനായി രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 36120656 അല്ലെങ്കിൽ 39027684 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.